ഞാന്‍ ഒരു ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നാല്‍ തൊട്ടടുത്തു വന്നിരിക്കുന്നത് തൊണ്ണൂറു കിലോ തൂക്കമുള്ള ഒരു ആജാന ബാഹു ആയിരിക്കും. പിന്നെ എനിക്ക് ശ്വാസം വിടാന്‍ പോലും കഷ്ടമായിരിക്കും ..
ഒരു സിനിമാ ഹാളിലെ ബാല്ക്കണിയില്‍ ഇരുന്നാല്‍ നേരെ മുന്നില്‍ ഇരിക്കുന്നവന് ആറടിയില്‍ കൂടുതല്‍ പൊക്കം ഉണ്ടാകും .മുന്നില്‍ ഒന്നും കാണില്ല...
ബാങ്കില്‍ ക്യു നിന്ന് നിന്ന് അവസാനം ഞാന്‍ കൌണ്ടറില്‍ എത്തുമ്പോഴേക്കും അവിടെ ഉള്ള ആള്‍ ചായ കുടിക്കാന്‍ പോയിരിക്കും...
ട്രെയിനില്‍ എന്നെങ്കിലും ഒരു ചെറിയ ദൂരം യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ടി ഒരു സീറ്റ് കണ്ടു പിടിച്ചു ഇരുന്നാല്‍ തൊട്ടടുത്ത് വന്നിരിക്കുന്നവന്‍ നാറിയ വേഷം ധരിച്ചു കുളിക്കാത്തവന്‍ ആയിരിക്കും..
ഒരു കടയില്‍ പോയി സാധനം വാങ്ങി ഞാന്‍ കാശ് കൊടുക്കുമ്പോഴേക്കും എന്റെ മുന്നില്‍ നിന്നയാള്‍ രണ്ടായിരം രൂപയ്ക്കു ചില്ലറ മാറ്റി പോയിട്ടുണ്ടാകും. പിന്നെ എനിക്ക് തരാന്‍ അയാളുടെ കൈവശം ചില്ലറ ഉണ്ടാവില്ല ...
മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഒപ്പിടാന്‍ ചിലര്‍ എന്നോട് പേന ചോദിക്കും. എന്റെ പേന മറ്റൊരാള്ക്ക് കൊടുക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍ മീറ്റിങ്ങുകളില്‍ പോകുമ്പോള്‍ ഞാന്‍ പേന കൊണ്ട് പോകില്ല . എന്നാലും ബസ് സ്റ്റോപ്പില്‍ ഞാന്‍ എന്നെങ്കിലും നിന്നാല്‍ മൊബൈല്‍ നമ്പര്‍ നിലത്തു വീണു കിടക്കുന്ന മണ്ണ് പുരണ്ട കടലാസില്‍ എഴുതാന്‍ ആരെങ്കിലും എന്നോട് പേന ചോദിക്കും...
ഇതെല്ലാം എന്ത് കൊണ്ട് ഞാന്‍ തന്നെ അനുഭവിക്കുന്നു ? ആര്ക്കെ്ങ്കിലും ഇതുപോലത്തെ അനുഭവം ഉണ്ടോ സുഹൃത്തുക്കളെ ??
No comments:
Post a Comment